സ്നേഹം ഉറക്കത്തിലാണ്…ആഴങ്ങളില്‍….
…….. ഗീത മുന്നൂറ്ക്കോട് ………….

നിങ്ങള്‍
വെറുപ്പിന്റെ പരുത്ത
പാശത്താല്‍
കഴുത്തെന്റെ
ഞെരിച്ചില്ലേ….?

വിഷവാക്കുകളുടെ
ധൂമങ്ങളാല്‍
ശ്വാസമെന്റെയടച്ചില്ലേ…?

നെറികേടിന്റെ
ശീതപ്പെട്ടിയിലിട്ട്
ഇരുകോലാഴത്തില്‍
അടക്കിയില്ലേ എന്നെ..?

ഇനി…ഇവിടെ….ഞാനുറങ്ങട്ടെ…..
ആരുമെത്താത്ത ആഴങ്ങളില്‍…
ആര്‍ക്കും പറന്നെത്താനാകാത്ത
ദൂരങ്ങളില്‍……
ആറ്ക്കും ഇറുത്തോമനിയ്ക്കാനാകാത്ത
ഉയരങ്ങളില്‍….
ആറ്ക്കും തൊട്ടു നുണയാനാകാത്ത വിധം,,,,
ഞാനുറങ്ങും……

നിങ്ങളെന്നോടടുക്കരുത്
ഉള്ളിച്ചുവയ്ക്കുന്ന കണ്ണീരുമായി…
വില്യ്ക്കെടുത്ത പനിനീറ്ച്ചെണ്ടുമായി…
വെറും വാക്കുകളുടെ തിരിയുമായി…

നിങ്ങളെയൊരുക്കാനാകില്ലെനിയ്ക്ക്….
പൊള്ളയാഭരണങ്ങളിട്ട്..….

ഒരുനാള്‍ വരും, 
എനിയ്ക്കായി
തെളിമയുള്ള മനസ്സുകള്‍
നന്മ തുളുമ്പുന്ന ഹൃദയങ്ങള്‍
ഞാനുണരും അവറ്ക്കായി
എന്നെയോമനിയ്ക്കാനും
എനിയ്ക്കോമനിയ്ക്കാനുമായി
ഒരു നല്ല ലോകം !

Comments

Popular posts from this blog