ചുമടെടുക്കാന്‍……
---- ഗീത മുന്നൂറ്ക്കോട് ----

ദൂരെ നിന്ന് കൂകി വരുന്നു
വണ്ടിയുടെ ചൂളം വിളി.

ഒറ്റക്ഷണം –
ചുവന്ന കുപ്പായക്കാര്‍
ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക്
പ്ലാറ്റ്ഫോമുകള്‍ മാറി മാറി ചാടുന്നു.

വണ്ടിയെത്തിയൊഴിച്ചിടുന്നു
എത്രയോ കനങ്ങള്‍.

’ക്രാ..ക്രാ’ ചെമ്പോത്തുകള്‍
’കൂലി കൂ’ലീ”ന്നും പറഞ്ഞോടുന്നു !!!
എണ്ണാന്‍ മാത്രം ചിലറ്ക്ക്
കൊത്താന്‍ കിട്ടുന്ന
ഭാരമുള്ള ഭാഗ്യങ്ങള്‍……

പെട്ടികള്‍ക്ക് ചക്രങ്ങള്‍ മുളച്ചതും
വാലുകള്‍ വന്നതും
താനേ ഉരുണ്ടവ മറയുന്നതും നോക്കി
ഇടം വലം കണ്ണിട്ട്
പ്രാകുന്നു..
വേറെ ചില
ചുവന്ന കുപ്പായക്കാര്‍…...

Comments

 1. പെട്ടികള്‍ക്ക് ചക്രങ്ങള്‍ മുളച്ചതും
  വാലുകള്‍ വന്നതും
  താനേ ഉരുണ്ടവ മറയുന്നതും നോക്കി
  ഇടം വലം കണ്ണിട്ട്
  പ്രാകുന്നു..
  വേറെ ചില
  ചുവന്ന കുപ്പായക്കാര്‍…... lol....

  ReplyDelete

Post a Comment

Popular posts from this blog