കള്ളന്‍
---- ഗീത മുന്നൂറ്ക്കോട് ----

ഇരുമ്പുപാരയായി
താക്കോല്‍ ദ്വാരത്തിലൂടെ കറങ്ങി
വലിഞ്ഞുകേറി
കെട്ട്യോന്‍ കേട്ടിയ
ആദ്യ നൂല്‍ - കനത്തത്
തൂക്കീം കൊണ്ട് പോയി..

പേടിപ്പനി കരഞ്ഞുതീരും മുമ്പ്
നേറ്ത്തൊരു നൂലില്
രണ്ടാം മിന്നും കെട്ടിച്ച് –
ഇനി ഇതൂടെ ആറ്ക്കേലും കോടൂത്തേര്…….
എന്നായി.

ഞാനൊരു കാവല്‍പ്പട്ടിയിന്ന്
ഉറങ്ങാതെയുറങ്ങുന്നെന്റെ രാവുകള്‍…….!!!!!!

Comments

  1. വളരെ നന്നായി ...
    മൂര്‍ച്ച വളരെക്കൂടുതല്‍ ..!!!

    ReplyDelete

Post a Comment

Popular posts from this blog