പൂച്ച
…….. ഗീത മുന്നൂറ്ക്കോട് ………….

ഞാന്‍ കാലത്തിന്
കുറുകെ ചാടുന്ന
പൂച്ച.

അമ്മ തന്നത്
അവരുടെ കച്ചത്തുമ്പില്‍
ഞാത്തിക്കൊടുത്ത്
തന്നിഷ്ടങ്ങളിലേയ്ക്ക്
കള്ളവണ്ടി കയറി ……
അച്ഛന്‍ കാണിച്ചുതന്നത്
മുഴുവനോടെ
മറവിയുടെ കുപ്പയിലേയ്ക്കെറിഞ്ഞ്
പയറ്റിന്റെ കൊഴുപ്പ്
അഭ്യാസത്തിന്റെ
പുതുമാനങ്ങളില്‍
കൊണ്ടും കൊടുത്തും
ഉണ്ടും ഊട്ടിയും
ധിക്കരിച്ചും കൊണ്ട്….

Comments

Post a Comment