മരിച്ച തറവാട്
---- ഗീത മുന്നൂറ്ക്കോട് ----

അച്ഛന്റെ രോഗം
കൊക്കിക്കുരച്ചു തുപ്പിയ
കടക്കെട്ടുകളും
അമ്മ ദിവസങ്ങളെ
ചതച്ചരച്ച കല്ലുകളും
ഓപ്പോളുടെ സ്വപ്നങ്ങള്‍
തൂങ്ങിയാടിയ കഴുക്കോലും
“നിക്കാരൂല്യേ.”ന്ന്
വല്യമ്മയുടെ നിലവിളിപ്രാന്തും
ഏട്ടന്റെ അദ്ധ്വാനംവളച്ച
എല്ലിന്‍ കൂടെരിഞ്ഞ
ധൂമങ്ങളും
കലഹിയ്ക്കുന്നുണ്ടകത്ത്.
 ഇല്ല, ഞാനകത്തേയ്ക്കില്ല,
രക്ഷപ്പെട്ടതിന്റെ പേരില്‍
ആക്രമിയ്ക്കപ്പെടാനായി.

Comments

Post a Comment

Popular posts from this blog