മുഖഛായ

സിരകളിലൂടെ കുതറിക്കളിക്കുന്ന
കവിതക്കുഞ്ഞിന്
ആരുടെ
മുഖഛായയാണ് ?
പ്രതിഛായയാണ് ?

ഇരയ്ക്കായി കൊക്കുമുനപ്പിച്ച്
താഴ്ന്നു പറക്കുന്ന പരുന്തും
പേടമാനിന്റെ മിഴിഭ്രമങ്ങളെ
നെട്ടോട്ടമോടിക്കുന്ന
സ്വനവന്യതയും

ഇരമ്പിപ്പെയ്യുന്ന മിഴിമഴയും
ചൊടിച്ചാളുന്ന ക്രോധാഗ്നിയും
കാമാസക്തിയുടെ
മൗനസാന്നിധ്യവും
ചതിയുടെ ചാട്ടവാറടിയും

സാന്ത്വനത്തിനു നീളുന്ന
ഭിക്ഷാപാത്രങ്ങളും
അനാഥയാചനകളും

ഐശ്വര്യക്കൊഴുപ്പിന്റെ
പൊണ്ണപ്പൊക്കങ്ങളും
എല്ലാമെല്ലാമകംപുറമെന്റെ
വിസ്തരിച്ചിരുന്ന
നാളുകളിലായിരുന്നു
നിന്നെ ഗഭത്തി ചുമന്നത്

കവിതേ
നീയെന്റെ
സമ്മിശ്രനിലനിപ്പിന്റെ
വിചിത്രാവതാരമാകുന്നുവോ...!


Comments

Popular posts from this blog