നിറപ്പകർച്ചകൾ
*********************

സ്വാർത്ഥതയുടെ
അട്ടയൊട്ടലുകളി
നിലം തൊടാത്ത
അസ്തിത്വത്തിന്റെ
രുധിരപ്രവാഹമുണ്ടാകും
വിഷമനീലിമയി
പകർന്നുപടരാന്...

ർത്തിയുടെ
അട്ടഹാസങ്ങ
ഒന്നു തൊടുംമുമ്പ്
കലമ്പിച്ചുപൊടിഞ്ഞ്
ആരുടേയോ നിലവിളിയാകും...
സ്വപ്നമുടയുന്ന
ഏതോ പ്രാണന്റെ
വിരഹകമ്പനമാകും....

വിശന്ന ശ്വാസങ്ങ
പതിക്കുമിടങ്ങ
ചുമരുകൾക്കു തവിട്ടുനിറമിട്ട്
വരച്ചെടുക്കും വിള്ളലുക..
നൊമ്പരങ്ങളവയി
ഒഴുകിനിറയും...

അതൊരു വീടായിരുന്നെന്ന്
ഓരോ പെണ്മിഴിത്തുള്ളിയും വീണിടം
രക്തപ്പൊട്ടുക സാക്ഷ്യപ്പെടുത്തും
പെണ്കുലത്തിന്റെ
ജീവിതമുറ തെറ്റിക്കുന്ന
കദനക്കറകളായി

അവ ചെമപ്പി കറുക്കും...

Comments

Popular posts from this blog