പുത്രദു:ഖം
***************

മറവിയുടെ മകുടിയൂത്തി
മക്കളുടെ ഇഴഞ്ഞാടുന്ന ഫണം ഭയന്ന്
ചുരുണ്ടൊളിക്കാനിടം തേടുന്നമ്മ...

പോയകാലത്തെ പൊയ് പൊലിപ്പിച്ചെന്ന്
വിമർശനച്ചങ്ങലയി
മുട്ടുംമടക്കിമുങ്ങി
അമ്മമൗനം...

ഇല്ലാമറവിയിലേക്കു
നാടുതെണ്ടി
ൽഷിമേർസ് പദവിയേൽക്കാനും
നടതള്ളപ്പെടും മറവിയിലമ്മ

അമ്മമിഴിയോർമ്മകളി
തുഴഞ്ഞുകുഴയുന്നത്
പുത്രദു:ഖത്തിന്റെ ചുഴിവട്ടങ്ങ...

കോണിച്ചുവടുകളിൽനിന്നു മേലോട്ടും
പൂമുഖത്തു നിന്നും പടിപ്പുരയിലേക്കും
പരക്കംപായുന്ന
അമ്മനോട്ടങ്ങളി
തുളുമ്പുന്ന പുത്രദാഹം....

മൃദുമുത്തങ്ങളി മധുരമലിയിച്ച്
മുലയൂട്ടിക്കൊഴുപ്പിച്ച
മക്കൾപ്പൊക്കം
അളക്കവയ്യാ ദൂരങ്ങളി....

വൃദ്ധച്ചുണ്ടുവരൾച്ചയിലേക്ക്
അവസാന നനവിനൊരിറ്റ്
ഏഴുകടലകലങ്ങളി...
ചവിട്ടിക്കുതിച്ച ഉയരങ്ങളി...

പഴംചൊൽപ്പതിരായി
പൊക്കിൾനൂ തുരുമ്പിച്ച്
മിഴിക്കുമ്പിളിലൊരുനോക്ക്
ൽസലമുഖത്തിന്
അമ്മത്തേങ്ങലിന്നാഴങ്ങളി
അനന്തദൂരം ....
Comments

Popular posts from this blog