നഷ്ടം

ജീവിതക്കടലിന്റെ 
ചുഴിക്കുടുക്കിൽപ്പെട്ടു
പൊടിഞ്ഞുപിരിയുന്നൊരു കര ഞാൻ

വീശിയടിക്കുന്ന കാറ്റുംതിരകളുമെന്റെ
നെഞ്ചടുക്കിൽ തളംകെട്ടി മിടിയ്ക്കുന്നൂ

അടിഞ്ഞുകൂടുന്നുവല്ലോ 
വ്യഥകൾ വ്യർത്ഥം
തിരകളടുക്കുമ്പോൾ ഭയന്നു നീങ്ങുന്നു

ഇറക്കമില്ലാതെ കേറുന്നു

വേലിയേറ്റങ്ങൾ
പ്രഹരസഹസ്രമെൻ 
ശിരസ്സിൽ തോരാതെ
പെരുവിരൽ നഖമടർന്ന്
കുറുനിരകൾ കൊഴിഞ്ഞ്
രോമകൂപങ്ങൾ വരണ്ടു വാ പിളർന്ന്
ഏകയായി ഞാൻ
പകുത്തുമാറ്റിയോരെന്റെ
മാതൃവൻകര തിരിഞ്ഞുനോക്കാതകലുന്നു..

Comments

Popular posts from this blog