കാലത്തിലേക്കു മുടന്തും വണ്ടി
***************************************

കാടികലക്കി, കച്ചിയൂട്ടി
തൊട്ടുമുഴിഞ്ഞും തട്ടിത്താലോലിച്ചും
പൊക്കിനെടാകൂടെയെന്റെ കാളക്കുട്ടന്മാരേന്ന്‍....
യജമാനന്റെ ഗമക്കൊപ്പം
കൊമ്പുംതലേമാട്ടി മണികൊട്ടി 
തോളിലേറ്റുന്നു തണ്ട്, ചൊണക്കുട്ടന്മാര്‍ !

യജമാനനേറ്റുന്ന തോൾച്ചുമടിന്റെ പങ്കി
വീട്ടുകാരിയുടെ കൺകലക്കത്തിലലിഞ്ഞ്...
നൊമ്പരപ്പെയ്ത്തി ചോരുന്ന
പുരകവിയുന്ന അരപ്പട്ടിണിവിശപ്പുകൾ..
മൂലക്കു ചുരുളുന്നൊരു ശാസംമുട്ടൽ...
കൊക്കിക്കുരക്കുന്ന
വളഞ്ഞുകോടിപ്പോയ
അച്ഛന് നട്ടെല്ലിന്റെ കൃഷിമോഹങ്ങ....

സ്വയംകനപ്പിച്ചയാളുടെ തോളെല്ലിന്നൂറ്റം
ഇണക്കാളകളുടെ കൂട്ടിനൊത്ത്
ർജ്ജംകൊള്ളും...., മൂവരൊത്തുചൊല്ലുമു-
ർത്തുഗീതം, മണിക്കിലുക്കം !
ഭാരമേറ്റ്, കയറ്റിറക്കത്തിന്നു
വെയിൽമഴക നീന്തി
ഹൃദയചക്രങ്ങൾക്കൊപ്പം താങ്ങായ്
കാലത്തെ മുവണങ്ങിക്കൊണ്ടൊരു കാളവണ്ടി;
പിറകെയെത്തുമോ പറക്കും കാലത്തിന്റെ
ചുഴലിക്കൈയ്യാഞ്ഞടിക്കുമോയെന്ന്

മിഴിയഴലായ് പരതുന്നിരുവശം.......

Comments

Popular posts from this blog