ഒളിച്ചോടിയവ

മനുഷ്യാർത്തിയുടെ
മഴുമുനകൾ കണ്ട്
ഭയന്നോടിയ കാറ്റിനെ
കാണാനില്ല !

മുൾക്കാടോ
കാട്ടുപൊന്തയോ
അന്യം നിൽക്കുന്ന ഇവിടം
എങ്ങൊളിക്കാൻ...?

കറുത്തു മുഷിഞ്ഞ
മേഘക്കിടാത്തിക
മോഹാലസ്യത്തിൽ....

അവരെയുണർത്തി-
ച്ചൊടിപ്പിച്ച്
കുതിച്ചുചാടി
മടങ്ങി വന്നേയ്ക്കാം
ഒളിച്ചോടിയവ


Comments

Popular posts from this blog