പെൺ വശം
******************

മുല്ലച്ചിരിയിൽ അടക്കുക, നീ
 പെണ്ണേ
സർപ്പവിഷവലയം

സ്വപ്നങ്ങളുടെ റാണീ
കാലുകളിൽ
ഊർജ്ജം കരുതുക
ചെങ്കോൽ ശാസനകൾക്ക്
കാതോർക്കും വേള
ചങ്ങലകൾ ഇഴഞ്ഞെത്താം...

ആൾക്കൂട്ടത്തിൽ
തിളക്കമാകണമെങ്കിൽ
ആളിക്കത്തണം
മോഹക്കൂമ്പാരങ്ങളിൽ
ഉയിരും ഊതിക്കത്തിച്ച്...

ഇടത്
അറിയാതെ വേണം
വലുതുകാലെടുക്കാൻ

അടുക്കളസ്സ്വാദുകളിൽ നിന്നും
വടിച്ചു മാറ്റാനുമുണ്ടാകും
പാഴ്വഴക്കങ്ങളുടെ
അഴുക്കുകൾ...

പ്രണയസുഖങ്ങളിൽ
നിനക്കായി മാത്രമുള്ള
സൂക്ഷിപ്പാണ്
വരും തലമുറയ്ക്കുള്ള
പേറ്റു നോവുകൾ...

പ്രാണനൂട്ടുമ്പോഴും
കിതപ്പുകൾ നീ അടക്കുക
ജരാനരകൾ
അന്യം നിൽക്കാൻ
തുല്യം കുറിക്കും നാളുകളുണ്ട്...

ഒടുക്കത്തെ
ഒരു തുണ്ടു
വെള്ള മൂടാൻ
പുണ്യങ്ങൾക്കച്ചാരവും
കൊടുത്തു വച്ചേക്കണം

Comments

Post a Comment

Popular posts from this blog