കവിയുടെ തലവര
**************************
കവിയുടെ ജാതകമെഴുതാന്
കവിടികളുരുണ്ടുരുണ്ട്
ഭ്രാന്തുക വരച്ചു...

വരഞ്ഞ ചതുരങ്ങ
ചാടി മറിഞ്ഞു
അവന്റെ നക്ഷത്രം !

അമ്പരപ്പിലവനെ നാട്ടാന്
കണിയാരൊരു ചതുരം
ദിശക തിരിയാത്തിടത്ത്
കോറിയിട്ടു..

ബുധന് ചുവന്നില്ല
ശുക്രന് ക്രാന്തദർശിയായി
മുകളിലേയ്ക്കു നോട്ടം തെറ്റിച്ചു !

ലക്ഷ്മീമുഖമിരുണ്ട്
ദേവായുധങ്ങളും ചക്രശൂലങ്ങളും
വക്രിച്ചുകോടി...

വ്യാഴമകന്ന്, മഹാവ്യാധി
രാഹുകേതുക്കളട്ടഹസിച്ച്
ശനിയപഹരിച്ച്....

കവിനാക്കിന്റെയുത്ഭവം തേടി
മെലിഞ്ഞുനീണ്ടൊരു കഴുത്ത്
താടിയും ജഡയും വളർന്ന്
മറഞ്ഞു നിപ്പുണ്ടെങ്ങോ...


Comments

Popular posts from this blog