കൂവൽ
********
കിളിയോ
കൂമനോ അല്ല

വിരുന്നിനാളില്ലെന്ന്
കാക്ക കുറുകില്ല

നീളാനില്ലാത്ത
നാണ്യത്തിനായ്
ഭിക്ഷാസ്വരമുയരില്ല

കൊഞ്ചൽ
പിറവിക്കരച്ചിൽ
പാഴ്പെട്ടതീ മാളം


വീടല്ലിത്-
വീട്ടുകഥയൊന്ന്
പീഡിതം
കരിഞ്ഞ ചരിത്രം

വീട്ടകത്തല്ലോ
മൗനം കനച്ച കൂവൽ !
Comments

Popular posts from this blog