കൊന്നമരങ്ങള്‍, ഉച്ഛിഷ്ടം ,ദംശനം , ലാവ , വാട്ടം


കൊന്നമരങ്ങള്‍
ഗീത മുന്നൂറ്‍ക്കോട് -

നമുക്കിടയില്‍
കാണുന്നില്ലേ കൊന്നമരങ്ങളെ…..?
വിഷുനാളിനു മുന്പ്
ഐശ്വര്യപ്പൂക്കള് പൊഴിഞ്ഞ്…
മൊട്ടയടിച്ച്………….?

ഉച്ഛിഷ്ടം
    - ഗീത മുന്നൂറ്‍ക്കോട് -

കുപ്പത്തൊട്ടിലില്
പിഞ്ചുകരച്ചില്…!
ഇന്നിന്റെയുച്ഛിഷ്ടം
നാളെ തെരുവിലേയ്ക്ക്……

ദംശനം
ഗീത മുന്നൂറ്‍ക്കോട് -

പൊരുളില്ലാതെ
കരള് പിടയ്ക്കുമ്പോഴറിയാം
പ്രേമം പത്തി വിരുത്തി
ദംശിച്ചതാണെന്ന്…!
 ലാവ
     - ഗീത മുന്നൂറ്‍ക്കോട് -

അനുഭവങ്ങള്
തിളപ്പിച്ച
എണ്ണയില്‍
പൊട്ടിച്ചിതറി
എന്റെ കിനാക്കടുകുകള്……
കവിതകളിലൂടെ
ഇന്നു ലാവയായൊഴുകുന്നു…….
വാട്ടം
      - ഗീത മുന്നൂറ്‍ക്കോട് -

പാതിയുറക്കത്തില്‍
തട്ടിയുണറ്ത്തിയതിന്റെ ചടവ് –
ചിറകു മുളയ്ക്കും മുമ്പ്
കുന്നിന്‍ മുകളില് കയറ്റി
തള്ളിപ്പറപ്പിച്ചതിന്റെ നീരസം –
മൊട്ടിലേ ഞെട്ടറുത്ത്
നുള്ളിവിടറ്ത്തിയതിന്റെ നോവ്-
ചെനയ്ക്കാതെ പൊട്ടിച്ച്
ഞെക്കിപ്പഴുപ്പിച്ചതിന്റെ ചവറ്പ്പ് –
കാണമറയത്ത് തണല്ച്ചെടികളില്
മുരടിയ്ക്കുന്ന
ബോണ്സായ് മുഖങ്ങളുടെ വാട്ടം…!






Comments

Popular posts from this blog