ശാന്തത

ശാന്തത
              
- ഗീത മുന്നൂർക്കോട് -


വെള്ള പുതച്ച്
അര മുറിത്തേങ്ങയിൽ
നരച്ച് ശാന്തമായ്
മുനിഞ്ഞു കത്തുന്നു, ഒരു നാളം !
ആർക്കോ വേണ്ടിയുള്ള
നിലവിളിയുടെ
ആശ്വാസത്തിൽ
അപമാനമേറ്റപോലെ
പുച്ഛം കലർന്ന
ഒരായുഷ്ക്കാലത്തിന്റെ നേട്ടം
ഈ നരച്ച ശാന്തത !

Comments

Popular posts from this blog