ആരെന്നറിയാതെ……., പല്ലക്കില് വന്ന അമ്പുകള്


ആരെന്നറിയാതെ…….
ഗീത മുന്നൂറ്‍ക്കോട്


എന്റെ പേരില്
പലരും പലതും നേടുന്നു,
ഞാനാരെന്നറിയാതെ –

എന്റെ ചുമലില്
സ്നേഹം നടിക്കുന്നു കൈകള്
ഞാനാരെന്നറിയാതെ –

അനാഥയാക്കി മുദ്രയടിക്കാന്
മുടിഞ്ഞ സഹതാപങ്ങള്….
ഞാനാരെന്നറിയാതെ –

കൈകൊട്ടിയാറ്ത്ത്
ഭ്രാന്തില്ലെന്നറിഞ്ഞിട്ടും
കല്ലെറിയുന്നു ആരെല്ലാമോ,
ഞാനാരെന്നറിയാതെ –

ഇനി പതം പറഞ്ഞ് എന്നെ പ്രതി
ഉച്ചത്തില് വിലപിക്കുക
ഞാന് നിങ്ങളില് നിന്നും
മറയാന് പോകുന്നു………







പല്ലക്കില് വന്ന അമ്പുകള്
 - ഗീത മുന്നൂറ്‍ക്കോട് -

മാന്പേടയെ ചവച്ച ദന്തങ്ങള്‍
പൊന്നും കാട്ടി
പല്ലക്കിലിരിപ്പുണ്ട് –
വേട്ട തുടരുകയാണ് –

ദിക്കുകള്‍ നോക്കുകുത്തികള്‍
ഗറ്ജ്ജിക്കാറില്ല……….
അല്ലെങ്കിലും
അവറ്ക്കൊന്നിനുമാകില്ല ;
വേട്ട രാജകീയമാണ്.
സാക്ഷികള് അന്ധരാകും………

നിശ്ചലവാനത്തിന്റെ
നിസ്സംഗതയിലൂടെ
കലമാന് കുണുങ്ങിയോടുമ്പോള്‍
നിമിഷാറ്ദ്ധം…………
കാറ്റെന്തേ വിറച്ചൂ……?
കാറ്മേഘത്തിന്റെ മറവ്
തേടുന്നു മാന്പേട……..

പല്ലക്ക് പറഞ്ഞു വിടുന്നു
നീലമുക്കിയ അമ്പുകള്………

പിടഞ്ഞുരുണ്ട് വീണ്ടും വീണ്ടും
നിലം പറ്റുന്നതോ
പേടി പുരണ്ട നിലവിളികള്‍………..


Comments

Popular posts from this blog