മുഖംമൂടി , പൊയ് മുഖങ്ങള്‍ , ആദ്യ സ്വപ്നം


മുഖംമൂടി
 - ഗീത മുന്നൂറ്‍ക്കോട് -

അനുഭവങ്ങളെ ഉപ്പിലിട്ട ഭരണി
ഞാനെന്നേ മൂടിക്കെട്ടി ;
പൂപ്പലേറ്റു ചീയ്യരുതല്ലോ.

മോഹങ്ങളൂതി വീറ്പ്പിച്ച വായ്
മനസ്സിന്റേത് – ഞാനെന്നേ കെട്ടിയിട്ടു ;
ചുങ്ങിച്ചുരുങ്ങരുതല്ലോ.

വാക്കുകള്‍ കുമിയുന്ന നാക്കിനെ
നിറ്ദയം വായ്ക്കുള്ളില് പൂട്ടിയിട്ടു ;
ജല്പനങ്ങള്‍ തടയണമല്ലോ.

തലയ്ക്കകം നിറയുന്ന ചിന്തകള്‍
ഹൃദയം കടഞ്ഞ് മുഖത്ത് കുടയുന്ന
നിഴലുകളെ മറയ്ക്കാനാകുന്നില്ല ;
എവിടെ നിന്നും കിട്ടാന്‍
നല്ലൊരു പിരിയനടപ്പ്…..?


പൊയ് മുഖങ്ങള്‍
- ഗീത മുന്നൂറ്‍ക്കോട് -

സ്വച്ഛമാം ജീവിതസ്ഫടികപ്രതലം
അറിയാതശ്രദ്ധയാല് വീണുടഞ്ഞു.
ചിന്നിച്ചിലമ്പിച്ചു ചുറ്റിലും ചീളുകള്‍
ചില്ലിന്‍ കൂമ്പാരത്തിലായിരം ബിംബങ്ങള്‍ !
എങ്ങു പോയ് നിഷ്കളങ്കപ്രതിരൂപം
പൊടിഞ്ഞുതിറ്ന്നിതോ ശ്രീമുഖങ്ങള്‍….?
പല വേഷങ്ങളില് പുതു മുഖങ്ങള്‍
പൂതലിയ്ക്കുന്ന പൊയ് മുഖങ്ങള്…..!
ഭീതിതം ദ്ംഷ്ട്രകള്‍ കൊമ്പു കോറ്ക്കു –
മിവയേതു മുഖത്തിന്‍ പ്രതിച്ഛായയാം….?
പാഴ്മുഖങ്ങളെന്‍ സ്വത്വത്തെ മൂടുവത്
കണ്കോണിലോ, മനസ്സില് സിരയിലോ
ഉഷ്ണിയ്ക്കുമിരവിന്റെയുള്ളകത്തിലോ…..?ആദ്യ സ്വപ്നം
 - ഗീത മുന്നൂറ്‍ക്കോട് -
ചതുപ്പ് പുതപ്പിച്ച
രണ്ടു കുഞ്ഞുമിഴികള്‍ വിടറ്ന്നു !
ഈച്ചകളുടെ താരാട്ടില്‍
ഉച്ഛിഷ്ടങ്ങളുമ്മിച്ച്
ഒരു നനുത്ത ഉടല്‍…….
ആരോ പൊട്ടിച്ചുപേക്ഷിച്ച
ഉപകരണത്തിന്റെ അവശിഷ്ടം..!

കാക്കക്കൂട്ടം വിശന്ന് വിളിയ്ക്കുന്നു……
കൂട്ടം കൂടി അതിഥികള്‍
ചുറ്റിലും നൃത്തം ചവിട്ടുന്നു…..!
പട്ടി, പൂച്ച…വവ്വാലുകള്‍……
കാക്ക, കൊതുകിന്‍ കൂട്ടങ്ങള്‍………
കൂട്ടത്തോടെ സ്വാഗതം പാടുന്നു……..
ഗന്ധമിശ്രണങ്ങള്‍
ശ്വാസവായുവില്‍
വിഷമൊഴിക്കുന്നു………..

 ചോരക്കുഞ്ഞ് കണ്ണുകളിറുക്കിപ്പൂട്ടി
ആദ്യസ്വപ്നം കണ്ടു – ഒരമ്മത്തൊട്ടില്….
പുത്തന്‍ തിരിച്ചറിവില്‍
ഇളംചുണ്ടുകള്‍ പിളറ്‍ന്ന്
നിലവിളി തുടങ്ങി………ള്ളേ…….ള്ളേ….
തളറ്‍ന്നു മയങ്ങി വീണ്ടുമുണറ്‍ന്നത്
ഒരമ്മത്തൊട്ടിലില്‍………!Comments

Popular posts from this blog