അവര്‍ പാടട്ടെ


അവര്‍ പാടട്ടെ
- ഗീത മുന്നൂറ്‍ക്കോട് -

നെഞ്ചിടിപ്പിന്റെ താളങ്ങള്‍…..
വയറെരിച്ചിലിന്റെ ഈണങ്ങള്‍…..
പിന്നാമ്പുറങ്ങളിലെ ചെണ്ടമേളങ്ങള്‍ക്കൊപ്പം
കൂട്ടത്തോടെ അവര് പാടട്ടെ…….
ആ പാട്ടുകളില്‍
അപസ്വരങ്ങളും പ്രതിധ്വനിയ്ക്കുമെന്നത്
അവരറിയുന്നില്ലെങ്കിലും……

ദിഗന്തങ്ങളിലാണ്ടുറങ്ങുന്ന
അവരുടെ അറ്ത്ഥങ്ങള്‍ പേറുന്ന
ഈ ഗാനത്തിന്റെ ശീലുകള്‍
കദനക കളുടെ ശ്രുതികള്‍
തേയാത്ത കാരിരുമ്പിലും
ഓരോ യുഗത്തിന്റെ
പഴംപായ് കുടിലിലും
കനച്ചു വേകട്ടെ…….

വിശപ്പും ദാഹവും ദീനവും
ഉണ്ടും കുടിച്ചും ജയിയ്ക്കാന്‍
പാടിപ്പാടി മറക്കാന്‍
അവര് സന്തതിപരമ്പരകളെ
പരിശീലിപ്പിയ്ക്കുകയാണ്………

അവര്‍ പാടട്ടെ
കുടിശ്ശിക തീറ്ത്ത്
ശിഷ്ടം വരുന്ന
നൊമ്പരത്തിന്റെ ഗാനം…..

Comments

Popular posts from this blog