ഒരിയ്ക്കൽ വളഞ്ഞത്……


ഒരിയ്ക്കൽ വളഞ്ഞത്……
                                 - ഗീത മുന്നൂർക്കോട് -

പൊക്കം വെയ്ക്കുന്ന പ്രായത്തിൽ
നടു വളച്ചതായിരുന്നു..
‘എറാൻ‘ മൂളാനും
കറ്റ കൊയ്യാനും
കൈക്കോട്ടെടുത്ത്
ജീവിതം കിളച്ചു മറിയ്ക്കാനും
കതിരു കൊയ്യാനും!

അരിവാളുകൾ
മാനം മുട്ടെ നിവർന്നു വളർന്നിട്ട്
നാളുകളേറെയായി..!
എന്നിട്ടും
ഉഴുതുകാളകൾ
അറവുശാലകളിൽ
കണ്ണും തുറിച്ച് വിറയ്ക്കുമ്പോഴും
യന്ത്രക്കലപ്പകൾ
മണ്ണിനെയും മനസ്സിനെയും
ഇളക്കി മറിയ്ക്കുമ്പോഴും…….
രിയ്ക്കൽ വളഞ്ഞത്
നിവരാതെ തന്നെയിന്നും………..

Comments

Popular posts from this blog