ചേട്ടേ പോ………..


ചേട്ടേ പോ………..
ഗീത മുന്നൂറ്‍ക്കോട് -

സംക്രാന്തി…..!
എങ്ങിനെയകറ്റണം ചേട്ടയെ….?
എന്റെയും
നിന്റെയും
നമ്മുടെ എല്ലാവരുടെയും
വാതായനങ്ങള്‍
കൊട്ടിയടച്ച് കിടപ്പല്ലേ……..

സ്വാറ്ത്ഥക്കൊഴുപ്പുകളില്
അന്ധതയിഴുകി
ക്ഷുദ്രക്കാലുകള് നെയ്യുന്ന
മൂശ്ശേട്ടവലകള്
ഒട്ടി വലിഞ്ഞ്
പെരികിപ്പെരുകി……………

എവിടെ ഈറ്ക്കിലക്കോലുകള്…?
തൂത്തെറിഞ്ഞ്
ശുദ്ധി തളിക്കാന്‍
ഏതുണ്ട് കൈകള്‍……..
’ചേട്ടേ പോ………..’

Comments