ഭയം
വെട്ടിത്തിളങ്ങി
നടവഴികളിലേക്ക്
നടയിറങ്ങുന്ന
വെയിൽ‌പ്പകലുകളിൽ‌പ്പോലും
അരികു ചേർന്ന് നിൽക്കും
രാത്രിക്കരിമ്പടത്തിന്നകം
ദുർവേഴ്ച്ചയിലെ
മുശടനനക്കങ്ങൾ
നുള്ളി നുള്ളി നിദ്രയടർത്തിയതിൽ
കൊഴിഞ്ഞു പോയ
വികാരപ്പിഴവുകളായി
പകൽഭയങ്ങൾ
പത്തി പൊക്കുന്നത്
മിഴിഞ്ഞ തുറു കണ്ണിലേക്ക്
മഞ്ഞവെളിച്ചമൊഴിച്ച് ചുട്ട്
പകച്ചു പോകുന്ന നിമിഷങ്ങളെയും
കവർന്നോടുന്ന നിഴലുകൾ
അപ്പോൾ
ഇടിച്ച്  കയറും
മാറിലേക്കൊരു വിറയൽ..
നീന്തൽ പ്രായമുറക്കാത്ത
മത്സ്യ ശലാകയോ
പറക്കമുറ്റാത്ത
കുഞ്ഞിളം ചിറകുകളോ
എന്തായിരിക്കാം
മനമോ മാനമോ
ഇനിയടുത്ത കവർച്ചമുതൽ
എന്നൊരാന്തൽ

പൊടിയുന്നുണ്ട്, പേടിയടരുകൾ

Comments

  1. വായിച്ചു
    ആശംസകൾ

    ReplyDelete

Post a Comment