സൌമ്യ…. ജ്യോതി…. .. ജിഷ….

നെട്ടോട്ടം
ദിശ തെറ്റിക്കുന്ന
കാറ്റുകൾ
മന്തുമുടന്തേറ്റിയാണ്
മണ്ണും വിണ്ണും
തൊടാതെയങ്ങനെ…

അറിയാപ്പുറങ്ങളിലേക്ക്
വായിൽനോക്കിക്കാറ്റുകൾ
പിൻ തിരിഞ്ഞ് പറക്കുമ്പോൾ…

കുലുങ്ങിയടർന്ന
പീഡനപ്പേരുകളിട്ട്
കൊഴിച്ചിട്ട
വാട്ടയിലകൾ
സംസ്കരിക്കപ്പെടുന്നുണ്ട്
ത്വരിതഗതിയിൽ
മറവിയുടെ മണ്ണാഴങ്ങളിൽ
ഇനിയവർക്ക്
നോവുറക്കം….

Comments

Popular posts from this blog