പെണ്ണ്
******
ജാതിമതധർമ്മനിറഭേദമില്ലാതെ
നിന്റെയസ്തിത്വത്തിന്
വെറുമൊരു ഇരയെന്നേ
അർത്ഥമുള്ളൂ

നിന്റെ കൊളുത്തില്ലാ
വാതായനങ്ങളും
വിജാഗിരിയുടഞ്ഞ
വാതിലുകളും
കാറ്റുകൾ
തൂത്തെടുക്കും

വേട്ടക്കാരൻ
പരുഷ മൃഗമാണ്

അവന്റെയമ്പിൻ തുമ്പിൽ
കാമവിഷമിനിയ്ക്കുന്നുണ്ട്
കൂർത്ത ദംഷ്ട്രയിലേക്ക്
നീ കോർക്കപ്പെട്ടാലുടൻ
നിന്റെ നിശ്ചല നീലിമക്കൊപ്പം

നട്ടുച്ചത്തിളയിലും
തുറക്കപ്പെടുന്ന
ഒളിസങ്കേതങ്ങൾ
അവനെ
അലിയിച്ച് മറയ്ക്കും.

പെണ്ണേ
നീ ഇര മാത്രമാണ്
പിറവിയിലേ
നിനക്കായൊരു
മുൾശയ്യയൊരുക്കി വച്ച
കാലത്തിന്റെ കണ്ണിൽ

നീ ഒരു കുഞ്ഞു കരടാണ്.

Comments

  1. അല്ലെന്നാരാണൊന്ന് പറഞ്ഞുകൊടുക്കുക

    ReplyDelete
    Replies
    1. ഇതൊക്കെയാണെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു....

      Delete

Post a Comment

Popular posts from this blog