നിർദ്ദയം
*************
തൊട്ടും തോണ്ടിയും
മിനുസം നോക്കിയും
തിരിച്ചും മറിച്ചും
അകം പുറം
വിസ്തരിച്ചെടുത്തും
ഉറപ്പാക്കി
വിലയ്ക്കെടുത്ത്


പുത്തനിൽ
കൊതിയോടെ
സ്നേഹിച്ചും പുന്നാരിച്ചും
അണിഞ്ഞുമഴിച്ചും
അലക്കിത്തേച്ചും……


വീണ്ടും വീണ്ടും
കാലത്തിന്
പഴകാൻ വിട്ട്
പിന്നിക്കീറിയിട്ടും
മൂത്തു നരച്ചിട്ടും
കൈവിടാതെ
നിലത്തിട്ടടിച്ച്
നിലം ചേർത്ത് തുടച്ച്
അഴുക്കേറ്റി
കൈക്കിലയിൽ
നാറത്തേപ്പിൽ….


കൊടുത്ത വില
അപ്പാടെ ചോർത്തി
ദുർനടപ്പിന്റെ
കുപ്പക്കൂനയിലേക്ക്
വലിച്ചെറിഞ്ഞു


Comments

  1. വളരെ ചുരുക്കം ചിലർ

    ReplyDelete

Post a Comment