സംഘർഷം
*********

എന്റെ
സൂക്ഷ്മതയിലേക്കു
തന്നെയാണ്
നോട്ടങ്ങൾ വീണത്..
ആദ്യം ചൂണ്ടയിട്ട
കൊളുത്തുകൾ
വഴുതിവീണത്
മണത്ത്
ചെറു തീപ്പൊരി
തായ് നാരിലേക്കെറിഞ്ഞ്
പൊട്ടിപ്പോയതിനെ
പറത്തിയകറ്റാൻ വന്ന
ദുഷിച്ച് കാറ്റിനോട്
പരിഭവിച്ചെന്നേയുള്ളൂ

ഒറ്റപ്പെട്ട തുരുത്തിൽ
അകം പുറം കാഞ്ഞ്
സ്വപ്നലക്ഷ്യങ്ങൾ
കൊത്തിയേൽക്കാൻ
ദിശ മറന്നു
വന്നേക്കാവുന്ന
സ്നേഹപ്പറവയേയും കാത്ത്
ഏകാന്തതയോടാണ്
ഇന്നെന്റെ മൽ‌പ്പിടിത്തം

Comments

Post a Comment

Popular posts from this blog