മൌനം വാചാലമാകാറുണ്ട്
*************************
മിഴിക്കുടങ്ങളിലേക്ക്
സ്വപ്നങ്ങളൊഴുക്കുന്ന നിദ്രയിൽ

ഉറക്കം ചടച്ച
കാതുകളുടെ
ജാലക വിടവുകളിലേക്ക്
വിജൃംഭിക്കുന്ന
ഓർമ്മമർമ്മരങ്ങളായി

മോഹാലസ്യം കൊണ്ട
ഹൃദയപ്പൂക്കളെ
തട്ടിയും മുട്ടിയുമുണർത്താൻ
സ്വപ്നശലഭങ്ങളായി

മോഹച്ചിറകുകളിൽ
തേനിമ്പമൊളിച്ചു കടത്തി
പറന്നുയരുന്ന
കനമില്ലാക്കിനാവുകളെ
കുലുക്കിയടുക്കുകയാണ്

മൌനങ്ങളിലുറവയെടുത്ത്
ഉരുവം കൊള്ളുന്ന
ഭീമൻ വാചാലത.

Comments

Post a Comment

Popular posts from this blog