സൈദ്ധാന്തികമല്ലയോ
******************
നടുക്കടലിലെ
നൌകക്കുള്ളിരിരുന്നുള്ള
പകപ്പിൽ
കിണറാഴം
മുട്ടോളം !

കടലിളക്കത്തിൽ
പുഴക്കവിച്ചിലുകൾ
വെറും നീർച്ചാലുകൾ !

വിമാനച്ചിറകുകളിൽ
പറക്കുന്ന
ആശ്ചര്യനോട്ടങ്ങളിൽ
ഹിമകണങ്ങളാകുന്നു
മഹാസമുദ്രങ്ങൾ !
ചെറു വക്രങ്ങൾ കോറുന്നു
വന്മലകൾ !

ആപേഷികതയ്ക്കും
തെളിവെടുപ്പാകുന്നു

ഉയർച്ചത്താഴ്ചകൾ

Comments

Popular posts from this blog