വ്യർത്ഥം
***********
ആ കൺകലക്കത്തിൽ
അചുംബിത
പ്രണയരഹസ്യങ്ങളായിരുന്നോ

മിഴിക്കടച്ചിലിൽ
നീലിച്ചു പോയ
നൈരാശ്യങ്ങളായിരുന്നോ.

കൺപീലികൾ
നിന്നു വിറച്ചത്
പോടാ പുല്ലേ യെന്നൊരു
കോപനിസ്സംഗതയായിരുന്നോ.

എല്ലാം ചേർന്നുള്ള തലക്കനത്തിൽ
നഷ്ടങ്ങളെ
ഊക്കോടെ
പുറം ചവിട്ടാനുള്ള
ധിക്കാരമായിരുന്നോ….

Comments

Popular posts from this blog