അഹം
*********

ചോദിക്കുകയാരുനീയെ -
ന്നഹത്തോടു ചോദിക്കുക
ഒന്നുമേയല്ലെന്നൊരു പ്രകമ്പനം
തിരികെത്തുടിച്ചേക്കാം !

ദുർഗ്രഹമെന്നേതോന്നു-
മുത്തരംമുട്ടിക്കും ചോദ്യം
പൊലിവില്ലാപ്പശ്ചാത്തലം
ചൂണ്ടിപ്പകയ്ക്കുമുത്തരം !

ചിത്രമായേക്കാമെന്നാലൊരു
ചിരിയുമില്ലാപ്പിൻപടം
വികലാനുപാതം ചൊടിച്ചേ

കലർന്ന നിറഭാവഭേദങ്ങൾ !

Comments

Popular posts from this blog