മറക്കാൻ തിടുക്കപ്പെടുമ്പോൾ

ദിവസങ്ങളെയോരോന്നും
എത്ര തിടുക്കത്തിൽ
മറവിക്കറുപ്പിൽമുക്കി
പുറംതള്ളുന്നുവോ
അത്രയ്ക്കും ധൃതിപ്പെട്ട്
ഓർമ്മവേഷമിട്ടു വന്ന്
രാത്രിമയക്കങ്ങളെ
ഉണർത്തിക്കൊണ്ടേയിരിക്കുന്നു.

മുഖംകനപ്പിച്ചൊഴിയുന്ന നിദ്രകൾ
തിരിഞ്ഞും മറിഞ്ഞും ഉരുണ്ടുകളിക്കുന്ന
സ്വപ്നങ്ങളിൽ ചവിട്ടി
ചെളിതെറിപ്പിച്ച്
കലഹങ്ങലുടെ ഉച്ചകോടിയിൽ
സന്ധികളില്ലാതെ പിരിയുമ്പോൾ
പകൽവെളുപ്പുകളായി
രാവുകൾ

മിഴിപ്പോളകൾ
നിഴലനക്കങ്ങൾ
കടിച്ചുതൂങ്ങി
അടയാൻമടിച്ച്
ഇനിയുമൊരു മറവിയിലേക്ക്
കറുക്കാനുള്ള
ദിനത്തിനായി കാത്തിരിക്കുന്നു.


Comments

Popular posts from this blog