കുഞ്ഞിക്കാറ്റുകൾക്കൊപ്പം
************************************
ഉണർന്നിമയനക്കുന്ന
പുലരിച്ചോപ്പിട്ട
ഉണ്ണിരശ്മികളോടും
ഉറക്കത്തിടുക്കം കൂട്ടി
മുഖം തുടുപ്പിക്കുന്ന
സന്ധ്യപ്പെണ്ണിനോടും
കിന്നരിക്കാനേ വരൂ
കുഞ്ഞിക്കാറ്റുകൾ!

തുള്ളിച്ചാടിയണയുന്ന
കാറ്റിൻകുഞ്ഞുങ്ങളെ
കൈക്കുടന്നയിലൊതുക്കി
കവിൾചേർക്കാ
അവരുടെ
കുസൃതിച്ചോപ്പ്
കുമ്പിൾകോരി
മുഖംകൊള്ളാനായല്ലോ
എന്റെ തിടുക്കം !
Comments

Popular posts from this blog