പ്രണയദംശനം
**********************
ഹൃദയത്തിലുണർന്ന
സ്നേഹക്കതിരമ്പോ
കണ്ണേറെന്നോ
കുരുക്കെന്നോ
മായികമീ ദൃഷ്ടിഭ്രംശം !

കൺതിളക്കങ്ങളുടെ പ്രതിഫലനം
പെരുക്കങ്ങളായി
വിസ്താരപ്പെടുത്തുന്നൊരു
പ്രകാശവലയം, കാന്തികം !
വസന്തം വ്യാപരിച്ച്
പുഞ്ചിരികൾക്കു മൊഴിമാറ്റം !

അലൗകികം, ഇണയുള്ളങ്ങളുടെ
സന്ദേശസഞ്ചാരം !
മെയ് വഴക്കങ്ങളാൽ ചടുലം !
മൊട്ടിട്ടുപൂക്കും ഹർഷവസന്തം !

മേൽവിലാസമില്ലാതെ
മുദ്രകൾപ്പതിക്കാതെ
പൊതിഞ്ഞൊട്ടിക്കാതെ
തപാൽപ്പെട്ടിയുടെ
അടച്ചുറപ്പുള്ള വിനിമയത്തെ
നിരാകരിച്ച്
പ്രണയവരികളൊഴുകുന്നു....

വർണ്ണസ്വപ്നവിന്യാസങ്ങളുടെ
ശ്യാനതാവലയങ്ങളിൽ
സമാന്തരം തുഴഞ്ഞ്
ചുറ്റുവട്ടങ്ങളെ
വിജനസങ്കേതങ്ങളിൽക്കുടുക്കി
പൊരുളില്ലാത്തൊരാ
കരൾപ്പിടപ്പിൽ
പ്രണയദംശനത്തിന്റെ
സുഖനൊമ്പരം !


Comments

Popular posts from this blog