തെരുവിന്റെയാമയുണ്ണിക
*****************************
പൂഴിമണലിലേ മുട്ടയിടു
അവ, ആമകൾ !
ആമയുണ്ണിക
തലങ്ങുംവിലങ്ങും
എങ്ങും
വിരിഞ്ഞുണരും, പയ്യെപ്പയ്യെ
ജീവിതം നടന്നുതുടങ്ങും

അവര്‍ക്ക്
അമ്മയില്ല,  അച്ഛനില്ല,
കൂടെപ്പിറപ്പുകളെയവ
അറിയുന്നതേയില്ല
കണ്ണിപ്പെടുന്ന ആമകത്തന്നെ
ബന്ധുക്ക
അവര്‍ക്കൊപ്പമിഴയും

കനത്തതോടിന്റെ മറയുള്ളവൻ
അവന്റെയൊളിയിടം അവനിൽത്തന്നെ

തെരുവുകളിലോരംചേര്‍ന്ന്
കുന്നായ്മകളിലേക്ക്
പെറ്റുപെരുകുന്ന
മെല്ലെമേയുന്ന
ആമപ്പിറവികക്ക്
കനത്തജീവിതഭാരമുണ്ട്

ആഞ്ഞുപതിക്കുന്ന കാലടികളെ
പെട്ടെന്നാണ്
കേൾവിയിലോതുക്കി,യവരുടെ
തലപ്പുക
കുന്നായ്മകളിലേക്ക്
വലിക്കുന്നത് ...

തോടു കനക്കുംതോറും
ഒരു കരുതലാണ്
ഉണ്ണിനാഗംപോലെ
ഉള്ളിൽപ്പതിഞ്ഞൊളിച്ചിരിക്കുക

കൊലക്കാൽച്ചവിട്ടേറ്റ്
കാത്തിരുപ്പിലെങ്ങാനും
കട്ടിത്തോടുടഞ്ഞാൽ....
ഫണമുണർന്നേയ്ക്കാം
കാലത്തിന്റെ നെഞ്ചു തുളക്കാ
ചട്ടവിരുദ്ധമൊരു

പെരുങ്കൊത്തിലേക്ക്

Comments

Popular posts from this blog