ചുവർച്ചിത്രങ്ങൾ
***********************

വെട്ടമൊന്നു മിന്നിയാ
നുള്ളിക്കൊറിയ്ക്കാനവരെത്തും

പിറകെ
ഇരകളെന്നവർക്കുമേൽ
ചാടിവീഴും
നാവുകൾക്കൊപ്പം
വിറയലുകൾ..!
ജീവിതമോടിത്തീർക്കുന്ന
ചുവർസാമ്രാജ്യത്തിൽ
അടയാളപ്പെടുത്തും
ഇരവിഴുങ്ങിയതിന്റെ
ചരിത്രഗാഥയായി
പല്ലിപ്പേച്ചലുകൾ

ചുവരിലേക്ക്
ചത്ത ഉടലുകളുടെ
രേഖാചിത്രങ്ങൾ
ഉടച്ചിടും
കുറെ

ഫോസിലതിരുകൾ

Comments

Popular posts from this blog