മടുത്തുപോകുന്നെന്നെ
**************************

തോന്ന്യാശയങ്ങ വന്നു തോണ്ടി
തോന്ന്യാക്ഷരികളായി
കിറുക്കു മൂക്കുമ്പോ

കാഴ്ചകളെയലിയിക്കാനുള്ള
കൺതിളക്കം
ശൂന്യാകാശത്തിന്റെ മേൽക്കൂരയിൽ
തട്ടിയുടയുമ്പോ

ഉപ്പും പുളിയും
എരിമധുരങ്ങളും
രുചിയില്ലാ സങ്കേതങ്ങളാക്കി
ഉമിനീരുറവയടയുമ്പോ

തലയും ത്വക്കും
നാരും നഖങ്ങളും
പൊട്ടിപ്പൊടിഞ്ഞ്
കത്താതെയാളിപ്പടരുമ്പോൾ
എനിക്കെന്നെ മടുക്കുന്നു....!


Comments

Popular posts from this blog