ഡിവോർഴ്സ്
***************
പാരാവാരം പണിയാമിനി.

നുണഞ്ഞ മധുരങ്ങൾ
ഉടയട്ടെ
ഉപ്പു കല്ലുകൾ
അലിയട്ടെ
കയ്പ്പും ചവർപ്പും
ഒന്നിച്ച്
പൊടിഞ്ഞു നിന്ന കരയിലേക്ക്
ആഞ്ഞടിച്ച
വേലിയേറ്റങ്ങളിറങ്ങട്ടെ

വേർതിരിഞ്ഞ
ഉപ്പളങ്ങളിൽ
ഇനിയെന്തു മുളയ്ക്കാൻ!


Comments

Popular posts from this blog