മിഴിത്തുള്ളൽ
********************

മിഴിക്കലത്തിൽ
തിളച്ചുനിന്ന ചെമപ്പ് 
കാഴ്ചയ്ക്കപ്പുറമിപ്പുറം
തുഴയുന്ന നിഴലുകൾ....

കണ്ണാടിപ്പരപ്പിലൊട്ടിയിരുന്ന
വര്ണ്ണപ്പൊട്ടുകൾ
കൊഴിയുന്ന മര്‍മ്മരം ...

അണയാനറയ്ക്കുന്ന
നാളങ്ങളിൽവിറച്ചുകൊണ്ട്
പ്രണയത്തിന്റെ വളപ്പൊട്ടുകൾ
വളഞ്ഞുകണ്ണികോര്ക്കാതെ
കിലുങ്ങുന്നില്ലൊട്ടും ...

സുഗന്ധങ്ങളപ്പാടെ കട്ടെടുത്ത്
കാറ്റിന്റെ ഒളിച്ചോട്ടം ...

വഴിതെറ്റി മുടന്തുന്ന
കാലം നീട്ടിയെറിയുന്ന
തരിശിലേക്ക്
ഒരുതുള്ളിയുപ്പ് ....

ഹൃദയസ്ഥലിയിലെന്റെ,
കന്മഷത്തിന്റെയഗ്നിത്തുമ്പ്
നേരത്തൊന്നു ചുംബിച്ചു
അവിടം, ഒരു തുളവട്ടം !

Comments

Popular posts from this blog