കൂടെ പിറക്കാതെ 
*************************
പേരെന്തെന്ന ചോദ്യത്തിന്
ഞാൻ പകച്ചു നോക്കും.
എനിക്കായൊരു പേര്
കണ്ടെത്തിയില്ലെന്ന്
സങ്കടപ്പെടും.


ഭാഗ്യാക്ഷരിയിൽ തുടങ്ങി
ശ്രീയക്ഷരിയിൽ ജീവിക്കുന്ന
പുണ്യാക്ഷരിയിൽ അവസാനിക്കുന്ന
പേരും തേടി
ആജീവനാന്തം
തെണ്ടിയലഞ്ഞ്...


കൂടെ പിറക്കാത്തതിന്റെ പേരിൽ
ജീവിക്കാത്തതിന്റെ പേരിൽ
മരണപ്പെട്ടേക്കാവുന്ന
ഒന്നായി മാറും
ഒരു പേരു് !Comments

Popular posts from this blog