ശകാരം 

***********

ഹോ! 
രാക്ഷസാകാരം!
ചീത്തവിളിയുടെ 
വായ്പ്പെരുപ്പം  !

വില്ലാകുന്നു 
വില്ലനാകുന്നൊരു 
നാവിന്റെ 
തുമ്പിൽക്കോർത്ത് 
കൂർത്തുതെറിക്കും 
വിഷവാക്ക് !

തുളയുന്നിടങ്ങൾ 
കുരുകുരാ 
ചൊറിയുന്നചോപ്പ് 
നീലിക്കും 
ഉണങ്ങാമുറിവായ്‌  !

കൈയ്യേറ്റമിത് 
പിടിച്ചെടുക്കാൻ 
നോവിൽമുക്കി 
നിനവാർന്നു 
ന്യായമുരുവിടുന്നു 
ഹൃത്തടം !


Comments

Popular posts from this blog