അവൾക്കടൽ
...................
നില
ഉയർത്തിക്കാണിക്കാത്ത
നീലപ്പെരുമയുടെ
നിശ്ചലതയ്ക്കടിയിൽ

വരിചേർന്ന്
നീലവിരിവുകളിൽ
ഒളിച്ചിരുന്നു
തക്കംപാർക്കുന്നുണ്ട്
നീണ്ടുമുരുണ്ടും
തുള്ളിത്തുളുമ്പിയും
കൂർത്തുമുനച്ചും
സഹനത്തിൽ
ദഹിച്ച്
കോപിച്ചുചെമന്നും
തണുത്തു ശ്വാസംമുടക്കിയും
ആയിരമായിരം
കണ്ണകൾ ....

കടൽ
ക്ഷോഭിച്ചാൽ .....
അവൾ
ഒരുമ്പെട്ടാൽ ... ... !

Comments

Popular posts from this blog