ഒരു പതിരാക്കള്ളന്റെ സ്മരണാർത്ഥം
******************************************************


എന്റെ ആറാമിന്ദ്രയത്തിൽ
സ്വനഗ്രാഹി പിടിച്ചെടുത്ത
നിന്റെ പതിഞ്ഞ 
അനക്കങ്ങളെ
ഉള്ളുതുറന്നൊരു
ഉണ്ടക്കണ്ണ്
പതിച്ചെടുത്തിട്ടുണ്ട്
നിഴൽബിംബങ്ങളായി
മുഗ്ദ്ധനിദ്രകളിലേക്ക്
ഇടവേളക്കോളുകളെ
പറഞ്ഞുവിടാൻ
പാതിരാവിന്റെ
പൂർണ്ണശൂന്യതയിലേക്ക്
പിടഞ്ഞുണരുമൊരു
കത്തിമുന
പിൻകഴുത്തിൽ
വഴുക്കുന്ന വിരൽപ്പാടുകൾ
പൊന്ന് തപ്പുന്നത്
ഭയക്കതിരായി
മുളയ്ക്കാറുണ്ട്
പണ്ടൊരു പാതിരാവിന്റെ
ഉച്ഛിഷ്ടംപോലെ
നീ കളഞ്ഞിട്ടുപോയ
ശിലായുധത്തിന്റെ
കനതത്തുകൂർത്ത മുന
എന്റെ വിറയലുകളെ
പ്രകോപിപിച്ചു കൊണ്ടേയിരിപ്പാണ്
എന്റെ കാവലിന്ദ്രിയങ്ങൾ 
ജാഗരൂകരാണിന്ന്…..Comments

Popular posts from this blog