ആരോപണങ്ങൾ
****************
നേരവും കാലവും നോക്കാതെ
ചിലപ്പോൾ
കർക്കിടക്കത്തിലെ ഇടിവെട്ടിയുണരുന്ന
കൂണുകൾ പോലെ
തുരുതുരാ പൊങ്ങും


എന്തൊരാവേശത്തിലാണ്
ചിലർ അവയൊക്കെ പിഴുതുടുക്കാറ്….


മറുപ്രയോഗം കാത്തിരുന്ന്
ചിലരൊക്കെ
മുഷിയുമെന്നല്ലാതെ


ചില നേരങ്ങളിൽ
അറിഞ്ഞും കൊണ്ട്
നിറചിരിയോടെ
മുന്നിൽ വന്നു നിൽക്കുമ്പോൾ
നിസ്സങ്കോചം
അവയെ പുണരേണ്ടി വന്നിട്ടുണ്ട്


നെടുവീർപ്പുകൾ വഴിമുട്ടി
ശ്വാസങ്ങളിൽ കുടുക്കിട്ട്
മുട്ടി നിക്കാറുണ്ട്…..


എങ്ങോട്ടു തിരിഞ്ഞാലും
ആക്ഷേപം പെയ്യിച്ചും കൊണ്ട്
ചുറ്റിയടിക്കാറുണ്ടവ...

മറ്റു ചില നേരങ്ങളിൽ
വമ്പൻ ആരോപണസ്രാവുകളുടെ

വായിൽ ചാടിയൊടിയും ഇരകൾ
സ്വമേധയാ

Comments