എന്റെ സാമ്രാജ്യം
*****************
ങ്ങനെയായിരിക്കണമെന്ന്
ഞാൻ ചിന്തിക്കുംമുമ്പേ
പല നിർമ്മിതികൾ
എന്റെ ജീവിതത്തെ
ഭരിച്ചുനിർത്താൻ
ഉയർന്നുവന്നത്
അല്ലെങ്കിൽ
ഉയർത്തപ്പെട്ടത്..

ചിലതൊക്കെ തച്ചുടച്ച്
ആക്രമിച്ച്
തല കിഴായി
മറിച്ചിട്ട്
കുട്ടിച്ചോറാക്കിയതാണ്. 
ഞാൻതന്നെ.
ഭരിച്ചു ദുഷിച്ച
എന്നെ ദുഷിപ്പിച്ച
എന്നെ സുഖിപ്പിച്ച
സാമ്രാട്ടുമാരെ
ഇരിപ്പിടങ്ങളിൽ
നിന്നും
കുടഞ്ഞുലർത്തിയിട്ടുമുണ്ട്

ഇനിയും സ്വയം ഭരിക്കുന്ന
സ്വത്വസിംഹാസനത്തിൽ
ഉപവിഷ്ടയാകാനുള്ള
ത്വര, ജ്വരമാകുമ്പോൾ

ഉള്ളകത്തിലേക്ക്
ഒരു പരിത്യാഗിയുടെ
നുഴഞ്ഞു കയറ്റം

അനിവാര്യമാകുന്നല്ലോ….! 

Comments