ചിതയിലേക്കിറങ്ങിയ നീതി
*******************************************
കഴുകൻ കൊത്തിൽ
അവൻ കൊണ്ട
മരണക്കുത്ത്

അമ്മനെഞ്ചിന്നിടവരമ്പത്ത്
ക്ഷോഭക്കോളിൻ
ചുഴലിയേറ്റം
പൊക്കിൾ നൂലറ്റു പോം
പുളിയേൽക്കും
പേറ്റുനോവിന്നോർമ്മകൾ...

ചിത മഞ്ചത്തിന്നടിയ്ക്കെന്തോ
പുകഞ്ഞു പൊങ്ങുന്ന
വഴക്കം തെറ്റിയ സത്യങ്ങൾ
കേഴുന്നു
കൈകൾ...
വിരലുകൾ
കൺ കാതുകൾ
-      നീതി തരൂ...
പുലമ്പലെന്നീ മരമ്മരങ്ങളെ
കാറ്റെടുക്കുന്നു
കടലിലൊഴുക്കുന്നു...
കാട്ടിലെരിക്കുന്നു...
മറവി മൂടുന്നു...

കുറ്റിയടിച്ച പോൽ
കാലം
കലിച്ചേ
കലഹിച്ചേ
നിൽക്കുന്നു...
Comments

Popular posts from this blog