അമ്മ
***********
അമ്മക്കണ്ണുകളിലെ
ഓരോ തുള്ളിയും
മകനേ
നിനക്കായി മാത്രം
തിളങ്ങാനുള്ളതാണ്.
അമ്മക്കൈകൾ
തണുത്തു വിറയ്ക്കുന്നത്
നിനക്കൂഷ്മം പകരാനാണ്.
അമ്മമനസ്സിന്റെ
ഓരോ താളവും
നിനക്കായ്
നടനവഴക്കം
സ്വാംശീകരിച്ചതാണ്.
അമ്മഹൃദയത്തിന്റെ
ലോലതന്ത്രികൾ
നിനക്കായ് കമ്പിച്ച്
ഈണമിട്ടുടയാനുള്ളതാണ്…..

അമ്മവാത്സല്യമുണ്ട്
മകനേ
ആശിസ്സുമുണ്ട്.
നിന്റെ വ്യഥയുപ്പുകൾ
ഒപ്പിയെടുക്കാൻ

Comments