കാലം കുരുക്കിയവ
**************************

അവന് കൊണ്ടത്
കഴുകന് കൊത്തായിരുന്നെന്ന്
മരണക്കൊത്തായതെങ്ങനെയെന്ന്
ചുറ്റിവരിഞ്ഞ പൊന്തക്കാടോ
ഏങ്ങി നിന്ന കാട്ടരുവിയോ
കുട്ടിക്കരണം മറിഞ്ഞുചാടിയ
കാറ്റോ , ആരും കണ്ടില്ല....!

ഒരു ദ്രുതതരംഗം, രംഗം വിട്ടോടി
അമ്മനെഞ്ചിൽ
വേലിയേറ്റമായെന്നും
പേറ്റു നോവിലുറവയെടുത്ത
മുലപ്പാൽ പുളിച്ചെന്നും
ഒരു ശ്വാസപ്പിടച്ചിൽ മാത്രം
കേൾക്കപ്പെടാതെ.......

നാളേറെ കുതിച്ചോടി
ചിതൽപ്പുറ്റുകളുടെ
ഭീമാകാരത്തിൽ നിന്നും
കൈകാൽത്തലയെടുപ്പുകളുടെ
കണ്കാതുകളുടെ
പഞ്ഛരങ്ങൾ
നീതി ...നീതിയെന്ന്
പുലമ്പിയ മര്മ്മരങ്ങളെ
കാടെരിച്ചുവോ
കടലൊഴുക്കിയോ...?

കാലം കുറ്റിയടിച്ചു നിന്നില്ല
സമയമില്ലെന്ന കുതിപ്പിൽ
Comments