ഇല പൊഴിയും കാലമിത്
***************************
നനവുറവകളിലേക്ക്
വിഷവാഹിനികൾ
കുതിച്ചടുക്കുന്നതോടെ
വിവശ വികാരങ്ങൾ
പ്രേതങ്ങളാകും

മകരമഞ്ഞിന്റെ ശലാകകൾ
മൂടുപടം നെയ്യും

അവ മനസ്സുകളിലെ
ശുഭ്രത മറയ്ക്കും
..
തിളക്കങ്ങളുടെ
പത്തരമാറ്റുരച്ച്
കാലം
ഹൃദയങ്ങളെ
തണുപ്പിൻ കൂടാരങ്ങളിൽ
ഒളിപ്പിക്കും
.
കാലവൃക്ഷം
ഇല പൊഴിയ്ക്കും

വെറുതെയെങ്കിലും
കാത്തിരിക്കും
ഇന്നിന്റെ ഗ്രീഷ്മത്തിലേയ്ക്ക്
ഗുൽമോഹറിതളുകളിൽ
വെയിച്ചീളുകൾ
ചോരത്തുള്ളികളിറ്റിക്കും
നേരമെത്താൻ
.
പൊടുന്നനെ
ആലിപ്പഴങ്ങൾ വീണ്
നിലം പൊള്ളാൻ
..
പിളർന്നു പൊട്ടുന്ന
ദാഹങ്ങളിലേക്ക്
കുളിർച്ചൊരിച്ചിലിൻ
ആരവമാകാൻ
.
തണുത്തു മറഞ്ഞുറങ്ങിയ
നേർ വിത്തുകളെ
തട്ടി വിടർത്തി
നിഷ്ക്കളങ്കമായവ
കരയാൻ


പിന്നെ
പൂത്തിരിയായി
പൊട്ടിച്ചിരിക്കാൻ
..
നിമിഷങ്ങളെണ്ണുന്നു
കാലം

Comments

Popular posts from this blog