അരുതായിരുന്നു…..
***********************
നീ കലർത്തിയ കൂട്ടുകൾ
ചേരുംപടി ചേരാഞ്ഞോ
പ്രണയം
പുളിച്ചുതികട്ടുന്നത്

നീ പറഞ്ഞുവച്ച
സ്നേഹത്തിന്റെ കടങ്ങൾ
കൂട്ടുപലിശയിൽ
പെരുക്കങ്ങളാകുന്നുണ്ട്..
വീടാക്കടങ്ങളായി
എഴുതിത്തള്ളാനുമാകാതെ

നീയേൽപ്പിച്ച നീർക്കുടം
കരളിന്റെ
കൺകോണുകളിലെ
ആഴങ്ങളിൽ
സൂക്ഷിച്ചിച്ചിട്ടുണ്ടിന്നും
കണ്ണീരായി
തുളുമ്പി വഴിയുന്നുണ്ടിപ്പോഴും….


Comments

Popular posts from this blog