പൊടിഞ്ഞ് പറക്കുമ്പോൾ
***************************
*******
ജീവിതം
ഉടഞ്ഞുടഞ്ഞു
പൊടിയുമ്പോൾ
ഞാനൊരു 
ചിറകുമുളച്ച
വർണ്ണപ്പറവയാകുന്നു
ഓരോ 
കണത്തെയും നോട്ടമിട്ട്
ഒന്നിനു വേണ്ടിയുമല്ലാതെ
ഓരോന്നിന്റേയും 
പിറകെ പറക്കുന്നു
കൊക്കിലെടുക്കാൻ മാത്രം 
ഒന്നുമില്ലെന്ന 
കണ്ടെത്തലിൽ 
പുറം തിരിയാൻ
ധൂളിയായി
പരിണമിക്കുന്നു….


Comments

Popular posts from this blog